---
title: "എരുവാട്ടി-വിമലശ്ശേരി-തേർത്തല്ലി റോഡ് നവീകരണത്തിന് ഭരണാനുമതിയായി"
english_title: "eruvatti vimalassery therthally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92219/eruvatti-vimalassery-therthally"
published_at: "2023-01-24T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cffbb961dbf_download_(1).jfif"
keywords: []
---

# എരുവാട്ടി-വിമലശ്ശേരി-തേർത്തല്ലി റോഡ് നവീകരണത്തിന് ഭരണാനുമതിയായി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ എരുവാട്ടി-വിമലശ്ശേരി-തേർത്തല്ലി റോഡ് വികസനത്തിന്‌ 11.74 കോടി രൂപയുടെ ഭരണാനുമതിയായി. നബാർഡിന്റെ സഹായത്തോടെയാണ് റോഡ് നവീകരണം നടത്തുക. റോഡിലെ 5.700 മുതൽ 10.700 കി മീ വരെയാണ് നവീകരണം നടത്തുക. 5.5 മീറ്റർ വീതിയിൽ മെക്കാടം ടാറിങ് പ്രവൃത്തിയാണ് പദ്ധതിയിലൂടെ യഥാർഥ്യമാകുക. ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കൽവേർട്ടുകൾ, സൈഡ് പ്രൊട്ടക്ഷൻ സംവിധാനം എന്നിവയുണ്ടാകും. റോഡ് യഥാർത്യമാകുന്നതോട് കൂടി മലയോര മേഖലയിലേക്കുള്ള യാത്ര കൂടുതൽ സുഖകരമാകുമെന്നും, മലയോര മേഖലയുടെ വികസനത്തിൽ റോഡ് നവീകരണം സഹായകരമാകുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ പുരോഗതി നേടാൻ സാധിച്ചിട്ടുണ്ടെന്നും ഇനിയും കൂടുതൽ ഇടപെടലുകൾ നടത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ എരുവാട്ടി-വിമലശ്ശേരി-തേർത്തല്ലി റോഡ് വികസനത്തിന്‌ 11.74 കോടി രൂപയുടെ ഭരണാനുമതിയായി. നബാർഡിന്റെ സഹായത്തോടെയാണ് റോഡ് നവീകരണം നടത്തുക. റോഡിലെ 5.700 മുതൽ 10.700 കി മീ വരെയാണ് നവീകരണം നടത്തുക. 5.5 മീറ്റർ വീതിയിൽ മെക്കാടം ടാറിങ് പ്രവൃത്തിയാണ് പദ്ധതിയിലൂടെ യഥാർഥ്യമാകുക. ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കൽവേർട്ടുകൾ, സൈഡ് പ്രൊട്ടക്ഷൻ സംവിധാനം എന്നിവയുണ്ടാകും. റോഡ് യഥാർത്യമാകുന്നതോട് കൂടി മലയോര മേഖലയിലേക്കുള്ള യാത്ര കൂടുതൽ സുഖകരമാകുമെന്നും, മലയോര മേഖലയുടെ വികസനത്തിൽ റോഡ് നവീകരണം സഹായകരമാകുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ പുരോഗതി നേടാൻ സാധിച്ചിട്ടുണ്ടെന്നും ഇനിയും കൂടുതൽ ഇടപെടലുകൾ നടത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92219/eruvatti-vimalassery-therthally)