പാളയാട് തോടിന്റെ പ്രശ്നം പരിഹരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കമിട്ട് തളിപ്പറമ്പ് നഗരസഭ

പാളയാട് തോടിന്റെ പ്രശ്നം പരിഹരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കമിട്ട് തളിപ്പറമ്പ് നഗരസഭ
Nov 28, 2022 10:43 AM | By Thaliparambu Editor

തളിപ്പറമ്പ് നഗരത്തിലെ പാളയാട് തോടിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള സമഗ്രമായ പദ്ധതിക്ക് തളിപ്പറമ്പ് നഗരസഭ തുടക്കമിട്ടു. നഗരത്തിലെ മലിനജലം ഒഴുകിയെത്തുന്നത് കാരണം വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ നേരിടുന്ന കീഴാറ്റൂര്‍-കൂവോട് പ്രദേശങ്ങളിലെ താമസക്കാരുടെ പ്രശ്‌നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്. നവീകരണത്തിന്റെ ഭാഗമായി പാളയാട് തോടിന്റെ വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്തെ മലിന ജലം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുന്ന വിധത്തിൽ 440 മീറ്ററോളം നീളത്തിലും നാലര മീറ്ററോളം വീതിയിലും കോണ്‍ക്രീറ്റ് ചെയ്യും. കൂടാതെ ഇരുവശങ്ങളിലും രണ്ട് മീറ്റർ ഉയരത്തിൽ പാർശ്വഭിത്തിയും പണിയും. ഇതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലത്തെ തടയാൻ ആകും എന്നാണ് പ്രതീക്ഷ. കപ്പാലം മുതൽ തോട് നവീകരണത്തിനായി ഏഴു കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് വൈഫ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ പറഞ്ഞു. കിണര്‍ വെള്ളം മലിനമാകുകയും കൂവോട് പ്രദേശത്തെ വയലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്തത് നഗരസഭാ പ്രദേശത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമായിരുന്നു

palayad

Next TV

Related Stories
യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

Feb 7, 2023 02:55 PM

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി...

Read More >>
എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

Feb 7, 2023 02:51 PM

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Feb 7, 2023 12:25 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

Feb 7, 2023 12:14 PM

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം...

Read More >>
കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

Feb 7, 2023 12:09 PM

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ...

Read More >>
സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

Feb 7, 2023 11:49 AM

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം...

Read More >>
Top Stories