---
title: "യുവാവിനെ അമ്മിക്കുട്ടി കൊണ്ട് തലയ്ക്കടിച്ച് മാല മോഷ്ടിച്ച പ്രതി പിടിയിൽ"
english_title: "k s noushad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73072/k-s-noushad"
published_at: "2022-10-07T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63400bb874a1e_news-card.jpg"
keywords: []
---

# യുവാവിനെ അമ്മിക്കുട്ടി കൊണ്ട് തലയ്ക്കടിച്ച് മാല മോഷ്ടിച്ച പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ : **മേലേ ചൊവ്വ പാതിരപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി രണ്ടുപവന്റെ സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മട്ടന്നൂർ നരയൻപാറ ഉളിയിൽ സ്വദേശി കെ എസ് നൗഷാദാണ് അറസ്റ്റിലായത്. വലിയന്നൂർ ചാപ്പയിലെ എം കെ സിതേഷിനെയാണ് ആക്രമിച്ചത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂത്തുപറമ്പ് ബാറില്‍ വച്ച്‌ സാഹസികമായാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ടൗണ്‍ എസ് ഐ നസീബ് സി എച്ച്‌ , എ എസ് ഐ മാരായ രാഗേഷ്, എം.അജയന്‍ , രഞ്ചിത്ത് സി , സി പി ഓ നാസര്‍ ,രാജേഷ്, ബാബു മണി എന്നിവര്‍ ചേര്‍ന്ന ടീമാണ് പ്രതിയെ അന്വേഷിച്ച്‌ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ : **മേലേ ചൊവ്വ പാതിരപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി രണ്ടുപവന്റെ സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മട്ടന്നൂർ നരയൻപാറ ഉളിയിൽ സ്വദേശി കെ എസ് നൗഷാദാണ് അറസ്റ്റിലായത്. വലിയന്നൂർ ചാപ്പയിലെ എം കെ സിതേഷിനെയാണ് ആക്രമിച്ചത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂത്തുപറമ്പ് ബാറില്‍ വച്ച്‌ സാഹസികമായാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ടൗണ്‍ എസ് ഐ നസീബ് സി എച്ച്‌ , എ എസ് ഐ മാരായ രാഗേഷ്, എം.അജയന്‍ , രഞ്ചിത്ത് സി , സി പി ഓ നാസര്‍ ,രാജേഷ്, ബാബു മണി എന്നിവര്‍ ചേര്‍ന്ന ടീമാണ് പ്രതിയെ അന്വേഷിച്ച്‌ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73072/k-s-noushad)