പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ
Sep 28, 2022 10:02 AM | By Thaliparambu Editor

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് മുസ്ലീം ലീഗ്. നിരോധനത്തിന് ഒപ്പം നില്‍ക്കുന്നതായി എം കെ മുനീര്‍ പറഞ്ഞു. പുതുതലമുറയെ വഴി തെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാര്‍ തന്നെ നേരിടണം. വാളെടുക്കണം എന്ന് പറയുന്നവര്‍ ഏത് ഇസ്ലാമിന്റെ ആളുകളാണെന്നും മുനീര്‍ ചോദിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. പിഎഫ്‌ഐയുടെ 8 അനുബന്ധ സംഘടനകളേയും വിലക്കിയിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് വിലക്ക്. ഐഎസ് ഉള്‍പ്പെടെയുള്ള ആഗോള തീവ്രവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് നിരോധന ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കേരളത്തില്‍ നടന്ന നാല് കൊലപാതകങ്ങളെ കുറിച്ചും ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ട്. സഞ്ജിത്ത് വധം, നന്ദി വധം, അഭിമന്യു വധം, ബിപിന്‍ വധം എന്നീ കേസുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെട്ടതായും ഉത്തരവിലുണ്ട്.

m k muneer

Next TV

Related Stories
അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 13, 2025 12:33 PM

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം...

Read More >>
ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

Jul 13, 2025 12:08 PM

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം...

Read More >>
കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

Jul 13, 2025 11:56 AM

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ...

Read More >>
സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

Jul 13, 2025 11:53 AM

സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

സി സദാനന്ദന്‍...

Read More >>
PTH കൊളച്ചേരി മേഖല  ദുബായ് ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങി

Jul 13, 2025 11:25 AM

PTH കൊളച്ചേരി മേഖല ദുബായ് ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങി

PTH കൊളച്ചേരി മേഖല ദുബായ് ചാപ്റ്റർ ഫണ്ട്...

Read More >>
വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു

Jul 13, 2025 09:29 AM

വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു

വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു...

Read More >>
Top Stories

News Roundup

//Truevisionall