ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു
Sep 28, 2022 09:46 AM | By Thaliparambu Editor

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം എം.വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ പ്രശസ്ത ചലച്ചിത്രതാരം ആസിഫ് അലിക്ക് നൽകി നിർവ്വഹിച്ചു. 2022 ഡിസംബർ 21 മുതൽ പത്ത് ദിവസം നീളുന്ന ഫെസ്റ്റിൽ എക്സിബിഷനുകൾ, ഫിലിം ഫെസ്റ്റിവൽ, മെഗാമ്യൂസിക് ഷോ, ഫ്ലവർ ഷോ, ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, പുസ്തകോത്സവം, കലാകായിക മത്സരങ്ങൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള മെഗാ ഇവന്റുകൾ സംഘടിപ്പിക്കും. കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജ് ധർമ്മശാല ക്യാമ്പസ്, മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. സംരംഭകത്വം, സ്ത്രീശാക്തീകരണം, കലാകായികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണ് ഫെസ്റ്റ്. ഫോക് കലാപ്രകടനങ്ങൾ, ക്ലാസിക്കൽ നൃത്തം, നിഫ്റ്റ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫാഷൻ ഷോ, വിവിധ കായിക മത്സരങ്ങൾ, എന്നിവയ്ക്ക് പുറമെ മ്യൂസിക് മെഗാ ഇവന്റ്, നാടകം, അന്താരാഷ്ട്ര ചലച്ചിത്ര മേള, കേരളത്തിന്റെ തനത് കലാരൂപങ്ങൾ, സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. മന്ത്രിമാർ, സാംസ്കാരിക നായകന്മാർ, കലാകായിക മേഖലയിലെ പ്രതിഭകൾ, തുടങ്ങി നിരവധി പേർ ഫെസ്റ്റിൽ അതിഥികളായെത്തും. പരിപാടിയോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കും.

happiness festival

Next TV

Related Stories
അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

Apr 19, 2024 12:49 PM

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ...

Read More >>
കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍

Apr 19, 2024 12:45 PM

കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍

കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍...

Read More >>
ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ തീപ്പിടിച്ചു

Apr 19, 2024 12:36 PM

ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ തീപ്പിടിച്ചു

ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ...

Read More >>
പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

Apr 19, 2024 10:19 AM

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി...

Read More >>
കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ഭർതൃ സഹോദരനുമെതിരെ കേസ്

Apr 19, 2024 09:26 AM

കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ഭർതൃ സഹോദരനുമെതിരെ കേസ്

കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ഭർതൃ സഹോദരനുമെതിരെ...

Read More >>
ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു

Apr 19, 2024 09:16 AM

ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു

ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ...

Read More >>
Top Stories

News Roundup