---
title: "കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ"
english_title: "arrest_pazhayamgadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71148/arrest_pazhayamgadi"
published_at: "2022-09-27T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633301162fb49_WhatsApp_Image_2022-09-27_at_7.26.06_PM.jpeg"
keywords: []
---

# കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** പഴയങ്ങാടി: ഹർത്താൽ ദിനത്തിൽ മാട്ടൂലിൽ ഗതാഗത തടസം സൃഷ്ടിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ കൃത്യനിർവ ഹണം തടസപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.

## Article Content

പഴയങ്ങാടി: ഹർത്താൽ ദിനത്തിൽ മാട്ടൂലിൽ ഗതാഗത തടസം സൃഷ്ടിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ കൃത്യനിർവ ഹണം തടസപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.

മാ ട്ടൂൽ സൗത്തിലെ എസി ഹമ്മാദ് (32), അസീ സ് ഹോട്ടലിന് സമീപം തോക്കണ്ടത്തിൽ പി പി ശംസുദീൻ (43) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ടിഎൻ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ കോടതി ഇവരെ റിമാന്റ് ചെയ്തു. ഈ സംഭവത്തിൽ ഹർത്താൽ ദിനത്തിൽ തന്നെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സികെടി മുർഷിദാ(35)ണ് അറസ്റ്റിലായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71148/arrest_pazhayamgadi)