തളിപ്പറമ്പ് ധർമ്മശാലയിൽ കഞ്ചാവ് ചെടികൾ പിടികൂടി.

ധർമ്മശാല ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് പാർക്കിനുള്ളിൽ നിന്നുമാണ് കഞ്ചാവ് ചെടികൾ പിടികൂടി. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്.
230 സെന്റീമീറ്റര്‍ ഉയരമുള്ള വിളവെടുക്കാന്‍ പാകമായ നാല് കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഉത്തരേന്ത്യക്കാരായ നിരവധി തൊഴിലാളികള്‍ വ്യവസായ പാര്‍ക്കില്‍ ജോലിചെയ്യുന്നുണ്ട്.ഇവരാരെങ്കിലുമായിരിക്കും കഞ്ചാവ് നട്ടുവളര്‍ത്തിയതെന്ന് കരുതുന്നതായി എക്‌സൈസ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലാണ് പിടികൂടിയത്
Cannabis plants seized from inside Dharamshala Industrial Development Park