തളിപ്പറമ്പിൽ 30 കോടി വിലമതിക്കുന്ന ആംബർഗ്രീസ് (തീമിംഗലചർദ്ദി)യു മായി രണ്ട് പേർ പിടിയിൽ

തളിപ്പറമ്പിൽ 30 കോടി വിലമതിക്കുന്ന ആംബർഗ്രീസ് (തീമിംഗലചർദ്ദി)യു മായി രണ്ട് പേർ പിടിയിൽ
Oct 20, 2021 06:27 PM | By Thaliparambu Editor

തളിപ്പറമ്പ: മാതമംഗലം-കോയിപ്ര റോഡില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നതിനിടെയാണ് തീമിംഗല ചര്‍ദ്ദിയുമായി കോയിപ്ര സ്വദേശിയായ ഇസ്മായില്‍ (44) ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ അബ്ദുല്‍ റഷീദ് (53) എന്നിവര്‍ പിടിയിലായത്.ഇവർ സഞ്ചരിച്ച KL 13 Y 333 നമ്പർ മഹീന്ദ്ര എക്സ് യു വി 700 വാഹനവും 9 കിലോഗ്രാം ആംബർഗ്രീസും (തിമിംഗല ചർദ്ദി )പിടികൂടി.

മാതമംഗലം കോയിപ്ര റോഡിൽ ആംബർഗ്രീസ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് തിരുവനന്തപുരം ഫോറെസ്റ്റ് പി സി സി എഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ് സ്ക്കോട് റേഞ്ച് ഓഫീസറുടെയും തളിപ്പറമ്പ് റേഞ്ച് ഓഫീസറുടെയും സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഇത് നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപക്ക് വിൽപ്പന നടത്താൻ കൊണ്ടു പോകുന്നതിനിടെയാണ് വനം വകുപ്പിൻ്റെ പിടിയിലായത്.

തിമിംഗല ചർദ്ദി എന്ന നിലയിലാണ്  ഇവ നാട്ടിൽ അറിയപ്പെടുന്നത്. തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒരു ഉൽപ്പന്നമാണ്  ഇത്.

ഔഷധ നിർമ്മാണത്തിനും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാനത്തിനുമാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. സുഗന്ധം കൂടുതൽ നേരം നിൽക്കാൻ ഇവ സഹായിക്കുന്നതിനാലാണ് ഇവക്ക് സ്വർണ്ണത്തെക്കാൾ വില കൂടാൻ കാരണം

എണ്ണ തിമിംഗലങ്ളിൽ ആണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത് . ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ടതാണ് എണ്ണ തിമിംഗലം . എണ്ണ തിമിംഗലങ്ങതിൻറെ ഏതെങ്കിലും ഉൽപ്പന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്.

ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ വി. പ്രകാശൻ തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി. രതീശൻ ഫ്ലയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മധു . കെ പ്രദീപൻ .സി, ലിയാണ്ടർ എഡ്വേർഡ് , സുബിൻ പി പി, ഷഹല കെ, ഫ്ളയിംഗ് സ്ക്വാഡ് സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായത്

Two arrested in Taliparamba with ambergris worth Rs 30 crore

Next TV

Related Stories
കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളിൽ പൊലീസിനും ഞെട്ടൽ

Jul 13, 2025 02:13 PM

കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളിൽ പൊലീസിനും ഞെട്ടൽ

കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളിൽ പൊലീസിനും...

Read More >>
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജൂലൈ 15-ന് നടക്കും

Jul 13, 2025 02:09 PM

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജൂലൈ 15-ന് നടക്കും

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജൂലൈ 15-ന്...

Read More >>
അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 13, 2025 12:33 PM

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം...

Read More >>
ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

Jul 13, 2025 12:08 PM

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം

ട്രെയിൻ യാത്രയ്ക്കിടെയുള്ള പരാതിക്കായി ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം...

Read More >>
കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

Jul 13, 2025 11:56 AM

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ...

Read More >>
സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

Jul 13, 2025 11:53 AM

സി സദാനന്ദന്‍ രാജ്യസഭയിലേക്ക്

സി സദാനന്ദന്‍...

Read More >>
Top Stories










News Roundup






//Truevisionall