---
title: "വ്യാജ ഡിഗ്രി പ്ലസ് ടു സർട്ടിഫിക്കറ്റുകൾ നൽകി പണം തട്ടിയ സ്ഥാപനമേധാവി പിടിയിൽ"
english_title: "The head of the institution who swindled money by giving fake degree plus two certificates has been arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/620/the-head-of-the-institution-who-swindled-money-by-giving-fake-degree-plus-two-certificates-has-been-arrested"
published_at: "2021-10-01T10:15:00+05:30"
category: "Aanthoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615692cf6ff00_news-card-web.jpg"
keywords: []
---

# വ്യാജ ഡിഗ്രി പ്ലസ് ടു സർട്ടിഫിക്കറ്റുകൾ നൽകി പണം തട്ടിയ സ്ഥാപനമേധാവി പിടിയിൽ

> **Lead Summary:** സ്ഥാപനത്തിന്റെ മറവിൽ വ്യാജ പ്ലസ് ടു ഡിഗ്രി സർട്ടിഫിക്കേറ്റ് നൽകി വിദ്യാർത്ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ.

## Article Content

സ്ഥാപനത്തിന്റെ മറവിൽ വ്യാജ പ്ലസ് ടു ഡിഗ്രി സർട്ടിഫിക്കേറ്റ് നൽകി വിദ്യാർത്ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ.

കണ്ണൂർ യോഗശാല റോഡിൽ ഐ.എഫ്.ഡി. ഫാഷൻ ടെക്നോളജി എന്ന സ്ഥാപനത്തിന്റെ പേരിൽ പരസ്യം നൽകി വിദ്യാർത്ഥികളെ തട്ടിപ്പിനിരയാക്കിയ മയ്യിൽ കയരളം മൊട്ടയിലെ കെ.വി.ശ്രീകുമാറി (46) നെയാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി, എസ്.ഐ.പി.വി.ബാബു എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

തട്ടിപ്പിനിരയായ കുടിയാന്മല നടുവിൽ സ്വദേശിയും നടുവിൽ സഹകരണ ബേങ്കിൽ ജോലി ചെയ്യുന്ന പി പി. അജയകുമാർ (45) കണ്ണൂർ അസി.കമ്മീഷണർ പി.പി. സദാനന്ദന് നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പ് വീരൻ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/620/the-head-of-the-institution-who-swindled-money-by-giving-fake-degree-plus-two-certificates-has-been-arrested)