---
title: "തളിപ്പറമ്പിൽ വീട്ടിൽ തീപിടുത്തം: വീട്ടുപകരണങ്ങൾ കത്തി നശിച്ചു"
english_title: "House fire in Taliparam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61625/house-fire-in-taliparam"
published_at: "2022-08-14T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8fdb5612a1_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ വീട്ടിൽ തീപിടുത്തം: വീട്ടുപകരണങ്ങൾ കത്തി നശിച്ചു

> **Lead Summary:** തളിപ്പറമ്പിൽ വീട്ടിൽ തീപിടുത്തം: വീട്ടുപകരണങ്ങൾ കത്തി നശിച്ചു കാക്കാഞ്ചാൽ ശബനു വില്ലേജിൽ തളിപ്പറമ്പിലെ ഒളിമ്പിക് ട്രാവൽസ് ഉടമ മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ അടുക്കളയിലാണ് തീപിടുത്തം ഉണ്ടായത്. ഫ്രിഡ്ജ് ഉൾപ്പെടെ പല വീട്ടുപകരണങ്ങളും കത്തിനശിച്ചു. വൻ നാശനഷ്ട്ടം. തളിപ്പറമ്പ അഗ്നിശമനസേന അസിസ്റ്റന്റ് ഫയർ ഓഫീസർ ടി അജയൻ, ഫിലിപ് മാത്യു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു. ഫയർ ഓഫീസർമാരായ രാജീവൻ, ഷിജോ, ചന്ദ്രൻ, ഗിരീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. മറ്റു ഭാഗങ്ങളിലേക്ക് തീപടർന്നില്ല

## Article Content

തളിപ്പറമ്പിൽ വീട്ടിൽ തീപിടുത്തം: വീട്ടുപകരണങ്ങൾ കത്തി നശിച്ചു കാക്കാഞ്ചാൽ ശബനു വില്ലേജിൽ തളിപ്പറമ്പിലെ ഒളിമ്പിക് ട്രാവൽസ് ഉടമ മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ അടുക്കളയിലാണ് തീപിടുത്തം ഉണ്ടായത്. ഫ്രിഡ്ജ് ഉൾപ്പെടെ പല വീട്ടുപകരണങ്ങളും കത്തിനശിച്ചു. വൻ നാശനഷ്ട്ടം. തളിപ്പറമ്പ അഗ്നിശമനസേന അസിസ്റ്റന്റ് ഫയർ ഓഫീസർ ടി അജയൻ, ഫിലിപ് മാത്യു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു. ഫയർ ഓഫീസർമാരായ രാജീവൻ, ഷിജോ, ചന്ദ്രൻ, ഗിരീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. മറ്റു ഭാഗങ്ങളിലേക്ക് തീപടർന്നില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61625/house-fire-in-taliparam)