എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം. എടിഎമ്മിൽനിന്ന് യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്.
എടിഎമ്മിലെ നിലവിലുള്ള പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ വഴിയുള്ള പിൻവലിക്കലിനും ബാധകമായിരിക്കുമെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. നിലവിൽ ചില ബാങ്കുകൾക്ക് മാത്രമേ കാർഡില്ലാതെ പണം പിൻവലിക്കാൻ സൗകര്യമുള്ളൂ.


ഇവ യുപിഐ അധിഷ്ഠിതമായല്ല പ്രവര്‍ത്തിക്കുന്നത്. എടിഎം സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് യുപിഐ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം പിൻവലിക്കുന്ന തരത്തിലായിരിക്കും കാർഡ് രഹിത ഇടപാട്.
എടിഎം കാർഡ് തട്ടിപ്പുകൾ തടയാമെന്നതാണ് ഇത് മൂലം ഉപഭോക്താക്കള്‍ക്കുള്ള ഗുണം. കാർഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന രീതി തുടരും.
rbi information