നിർത്തിയിട്ട വാഹനത്തിൽ നിന്ന് ഇന്ധനം മോഷണം നടത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ.

ഇന്നലെ കണ്ണപുരം യോഗശാല എന്ന സ്ഥലത്ത് വെച്ച് നിർത്തിയിട്ട വാഹനത്തിൽനിന്ന് ഇന്ധനം മോഷ്ടിക്കുന്നതിനിടെ ഉത്തർപ്രദേശിലെ പ്രതാപ് ഘട്ട് സ്വദേശിയായ സൂരജ് വർമ്മയെ കണ്ണപുരം ഐ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ അനിൽ ചേലേരി, റഷീദ് നാറാത്ത് എന്നിവർ ചേർന്ന് വാഹനത്തെ പിന്തുടർന്ന് മഞ്ചേശ്വരത്ത് വെച്ച് പിടികൂടി.
ഇയാൾ സഞ്ചരിച്ച എം എച് 04എച് വൈ 6995 നമ്പർ നാഷണൽ പെർമിറ്റ് ലോറി സഹിതമാണ് പിടികൂടിയത് വാഹനം പരിശോധിച്ചതിൽ മോഷ്ടിച്ച ഇന്ധനവും കണ്ടെത്തി.
fuel theft