കേരളത്തിലെ സർവ്വ മേഖലയെയും എൽഡിഎഫ് ഗവൺമെന്റ് തകർത്തു :അബ്ദുൽ കരീം ചേലേരി

കേരളത്തിലെ സർവ്വ മേഖലയെയും എൽഡിഎഫ് ഗവൺമെന്റ് തകർത്തു :അബ്ദുൽ കരീം ചേലേരി
Jul 10, 2025 06:16 PM | By Sufaija PP


കണ്ണൂർ: കേരളത്തിലെ സർവ്വ മേഖലയെയും എൽഡിഎഫ് ഗവൺമെന്റ് തകർത്തതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ആരോഗ്യ മേഖല പൂർണമായും തകർന്നു കഴിഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയും പരിയാരം മെഡിക്കൽ കോളേജും ഗുരുതരാവസ്ഥയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കണ്ണൂർ കലക്ടറേറ്റ് പടിക്കൽ നടന്ന മുസ്ലിം ലീഗ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗം ഇത്രയും ഗുരുതരമായ അവസ്ഥയിൽ ആയിട്ടും തിരിഞ്ഞുനോക്കുന്നില്ല. സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ വാഹനഗതാഗതം നിലക്കുന്ന അവസ്ഥയായിട്ടും മന്ത്രി റിയാസ്റീൽസ്ഇട്ട്കളിക്കുകയാണ്. നിർമ്മാണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും മൂലം മലപ്പുറത്തും കണ്ണൂരിലും റോഡുകൾ തകർന്നിട്ടും ഒന്നും ചെയ്യാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് സർക്കാർ . ജനജീവിതം ഇത്രമേൽ ദുസ്സഹമായ അവസ്ഥ ഇതിനുമുമ്പ് കേരളത്തിൽഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ, വെന്റിലേറ്ററിലായ ആരോഗ്യരംഗം, നാഥനില്ലാത്ത കേരളം എന്ന ശീർഷകത്തിലാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള അധ്യക്ഷതവഹിച്ചു .ട്രഷറർ മഹമുദ് കടവത്തൂർ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ അഡ്വ. കെ.എ. ലത്തീഫ്, കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ടി എ തങ്ങൾ ,അൻസാരി തില്ലങ്കേരി ,സി കെ മുഹമ്മദ് അഡ്വ.എം പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, എൻ കെ റഫീഖ് മാസ്റ്റർ ,പി കെ സുബൈർ, ബി കെ അഹമ്മദ് കണ്ണൂർ കോർപ്പറേഷൻ മേയർ മുസ് ലിഹ് മഠത്തിൽ, എസ്ടിയ ദേശീയ വൈസ് പ്രസിഡണ്ട് എം എ കരിo , പിസി നസീർ ,പി പി.മഹമൂദ് , കെ.സി. അഹമ്മദ്, യുപി.അബ്ദുറഹിമാൻ ,സി.സീനത്ത്,ഷമീമജമാൽപ്രസംഗിച്ചു .

Abdul kareem cheleri

Next TV

Related Stories
വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 07:37 PM

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ...

Read More >>
കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

Jul 12, 2025 07:29 PM

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ...

Read More >>
പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

Jul 12, 2025 04:51 PM

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ...

Read More >>
ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

Jul 12, 2025 02:54 PM

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം...

Read More >>
ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

Jul 12, 2025 02:44 PM

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം...

Read More >>
അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും  യാത്രയയപ്പ് നല്കി

Jul 12, 2025 01:27 PM

അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്കി

അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall