തളിപ്പറമ്പ് : തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ ബഷീർ അനുസ്മരണം നടന്നു. വൈസ് പ്രിൻസിപ്പൽ ഒ.പി. രഘു അനുസ്മരണ പ്രഭാഷണം നടത്തി. മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരവും നടന്നു. പാത്തുമ്മയും ബഷീറും മജീദും സുഹ്റയുമൊക്കെ വേദിയിൽ നിറഞ്ഞു നിന്നു. മലയാളം ക്ലബ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
Basheer Day celebrated at Chinmaya Vidyalaya, Taliparamba