ധർമ്മശാല:കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആന്തൂർ നഗരസഭാ കൃഷിഭവൻറെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ആന്തൂർ കൃഷിഭവൻ കിസാൻ ഹാളിൽ വെച്ച് കർഷക സഭയും വിള ഇൻഷൂറൻസ് ക്യാമ്പയിനും ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്യ്തു.


നഗരസഭാ വൈസ് ചെയർപേഴസൺ വി സതീദേവി അദ്ധ്യക്ഷത വഹിച്ചു. തളിപറമ്പ് കൃഷി അസിസ്റ്റനറ് ഡയരക്ർ സുഷ ബി. പദ്ധതികൾ വിശദീകരിച്ച് സംസാരിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി.പ്രേമരാജൻമാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയ്ർമാൻ കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. മുഹമ്മദ് കുഞ്ഞി, വാർഡ് കൌൺസിലർ സി ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും സീനിയർ കൃഷി അസിസ്റ്റൻറ് നിരജ്ഞന കെ കെ നന്ദിയും പറഞ്ഞു.
തുടർന്ന് കൃഷിഭവനു മുന്നിൽ ഒരുക്കിയ ഞാറ്റുവേല ചന്തയിൽ ആദ്യ വിൽപന നടത്തി നഗരസഭാ ചെയർമാൻ ശ്രീ പി മുകുന്ദൻ ഉൽഘാടനം ചെയ്യ്തു.
Aanthoor muncipality