തളിപ്പറമ്പ :തളിപ്പറമ്പ് കൃഷിഭവൻ ഞാറ്റുവേല ചന്തയും കർഷകസഭയും ഇന്ന് തളിപ്പറമ്പ് കൃഷിഭവനിൽ ബഹു.തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി, ബഹു. നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എം. കെ. ഷബിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീമതി. വനജ. ഡി.ആശംസ നേർന്നു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് തളിപ്പറമ്പ് ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. സുഷ.ബി. മുഖ്യാതിഥിയായിരുന്നു. കൃഷി ഓഫീസർ. കുമാരി. ശ്രീഷ്മ. കെ നേരത്തേ സ്വാഗതം പറഞ്ഞ ചടങ്ങിന് കൃഷി അസിസ്റ്റന്റ് രാമചന്ദ്രൻ. കെ.ടി.നന്ദി പറഞ്ഞു. കർഷക ചന്തയിൽ വിവിധ പഴ ചെടികൾ കുരുമുളക്, കുറ്റിക്കുരുമുളക്, പച്ചക്കറി തൈകൾ, തെങ്ങ്, കമുക്,, വഴക്കന്ന്, കപ്പത്തണ്ട്, കൂവ, അഗത്തി,ഗ്രാമ്പു, അവക്കാഡോ,കച്ചോലം, വയമ്പ്, അലങ്കാര ചെടികൾ, വിത്തുകൾ തുടങ്ങിയവ വില്പനക്ക് ഉണ്ടായിരുന്നു. കേരസമൃദ്ധി പദ്ധതി പ്രകാരം സബ്സിഡി നിരക്കിൽ കുറ്റ്യാടി തേങ്ങിൻ തൈകൾ,
കൃഷിഭവൻ പരിധിയിലെ വിവിധ കർഷകരും, നടീൽ വസ്തുക്കൾ ഉൽപാദിപ്പിക്കുന്നവരും നേരിട്ടത്തി വില്പന നടത്തുകയാണ് ചെയ്തത്. നടീൽ വസ്തുക്കൾ,കാർഷിക ഉത്പന്നങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ
The inauguration of the Njattuvela Chanda and the karshaka Sabha was conducted by the Municipal Chairperson, Mrs. Murshida Kongai.