പരിയാരം: എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട.കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്.വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു.

തളിപ്പറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്.ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം എസ്എച്ച്ഒ എം.പി.വിനീഷ് കുമാറിന്റെ നിര്‍ദേശാനുസരണം
എസ്.ഐ.സനീദ്, എസ്‌ഐ കൃഷ്ണപ്രിയ, എഎസ്.ഐ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് പൂഴിയില്‍ എന്നിവരുംലഹരി വിരുദ്ധ സ്‌ക്വാഡ് ആയ ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ ബാബു, നിഷാന്ത്, ഗിരീഷ്, ഷിജു മോന്‍, ബിനീഷ്, എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
More than two kilos of ganja seized from the house