പരിയാരം മെഡിക്കൽ കോളേജ്, ചാച്ചാജി വാർഡ് പാർട്ടി സഹകരണ സംഘത്തിന് നൽകാൻ അനുവദിക്കില്ല : മാർട്ടിൻ ജോർജ്

പരിയാരം മെഡിക്കൽ കോളേജ്, ചാച്ചാജി വാർഡ് പാർട്ടി സഹകരണ സംഘത്തിന് നൽകാൻ അനുവദിക്കില്ല : മാർട്ടിൻ ജോർജ്
May 3, 2025 01:20 PM | By Sufaija PP

പരിയാരം മെഡിക്കൽ കോളേജിൽ വ്യാപക അഴിമതിയും ക്രമക്കേടുമാണെന്നും ചാച്ചാജി വാർഡ് സിപിഎം സഹകരണ സംഘത്തിന് കയ്മാറിയതു നിയമവിരുദ്ധമായതാണെന്നും ചാച്ചാജി വാർഡ് അടിയന്തിരമായും പാംക്കോസിന് നൽകിയ നടപടി പിൻവലിക്കണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് പ്രസ്താവിച്ചു.

ജില്ല കോൺഗ്രസ് കമ്മിറ്റി പരിയാരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സാധാരണക്കാർക്ക് ആശ്രയമാവേണ്ട ഗവ മെഡിക്കൽ കോളേജിൽ നടക്കുന്നത് ആശാവഹമായ കാര്യമല്ലെന്നും ജീവനക്കാർക്ക് യാതൊരു അനൂകൂല്യവും നൽകുന്നില്ല എന്നും പ്രശാന്തനെ പോലുള്ള അഴിമതിക്കാർക്കും ക്രിമിനലുകൾക്കും ഉള്ള താവളമായി മെഡിക്കൽ കോളേജ് മാറിയെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി .

ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷനായി . കെപിസിസി മെമ്പർമാരായ എം പി ഉണ്ണികൃഷ്ണൻ , കൊയ്യം ജനാർദ്ദനൻ , രജനി രാമാനന്ദ് എന്നിവർ പ്രസംഗിച്ചു . ഡിസിസി ഭാരവാഹികളായ ടി ജയകൃഷ്ണൻ , അഡ്വ ബ്രിജേഷ് , അജിത് മാട്ടൂൽ , രജിത് നാറാത് ,നൗഷാദ്‌ ബ്ലാത്തൂർ , നബീസ ബീവി ബ്ലോക്ക് കോൺഗ്രസ് പ്രെസിഡന്റുമാരായ , പി കെ സരസ്വതി , ജയരാജ് പയ്യന്നൂർ , കെ പി ശശിധരൻ , പി വി സജീവൻ , പി.സുഖദേവൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി . മടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി രാജൻ സ്വാഗതവും കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനൻ നന്ദിയും പറഞ്ഞു .

Martin George

Next TV

Related Stories
പട്ടുവത്ത് വീട്ടിൽ കവർച്ച: മോഷണം പോയത് വിലകൂടിയ ഷൂവും ചെരുപ്പും

May 4, 2025 11:24 AM

പട്ടുവത്ത് വീട്ടിൽ കവർച്ച: മോഷണം പോയത് വിലകൂടിയ ഷൂവും ചെരുപ്പും

പട്ടുവത്ത് വീട്ടിൽ കവർച്ച: മോഷണം പോയത് വിലകൂടിയ ഷൂവും...

Read More >>
ചരമ ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

May 4, 2025 11:20 AM

ചരമ ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

ചരമ ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി...

Read More >>
പ്രദീപ് കൊയിലിയെ കൊലപ്പെടുത്തിയ അഞ്ച് പേർ അറസ്റ്റിൽ

May 4, 2025 09:53 AM

പ്രദീപ് കൊയിലിയെ കൊലപ്പെടുത്തിയ അഞ്ച് പേർ അറസ്റ്റിൽ

പ്രദീപ് കൊയിലിയെ കൊലപ്പെടുത്തിയ അഞ്ച് പേർ...

Read More >>
കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

May 3, 2025 09:36 PM

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ...

Read More >>
തളിപ്പറമ്പിലെ അനധികൃത കച്ചവടം: അധികാരികൾ ഉറക്കം നടിക്കുന്നുവെന്ന് കെ എസ് റിയാസ്

May 3, 2025 09:28 PM

തളിപ്പറമ്പിലെ അനധികൃത കച്ചവടം: അധികാരികൾ ഉറക്കം നടിക്കുന്നുവെന്ന് കെ എസ് റിയാസ്

തളിപ്പറമ്പിലെ അനധികൃത കച്ചവടം: അധികാരികൾ ഉറക്കം നടിക്കുന്നുവെന്ന് കെ എസ്...

Read More >>
ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയില്‍

May 3, 2025 07:30 PM

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ ...

Read More >>
Top Stories

News Roundup