ധർമ്മശാല:ആന്തൂർ നഗരസഭാ പരിധിയിൽ നിന്ന് ദീർഘകാലം സേവനമനുഷ്ടിച്ചതിന് ശേഷം ഏപ്രിൽ 30 ന് വിരമിച്ച അംഗണവാടി പ്രവർത്തകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി നഗരസഭ.

വിരമിച്ചവർ: 1.കടമ്പേരി അങ്കണവാടി വർക്കർ ശ്രീമതി പ്രേമലത( 42 വർഷം), 2.തലുവിൽ അങ്കണവാടി ഹെൽപ്പർ ശ്രീമതി ശോഭന( 42 വർഷം), 3.പണ്ണേരി അങ്കണവാടി ഹെൽപ്പർ ശ്രീമതി പ്രസന്ന( 32വർഷം), 4.പാലിയത്ത് അങ്കണവാടി ഹെൽപ്പർ ശ്രീമതി ലളിത( 33 വർഷം)
നഗരസഭാ ഹാളിൽ നടന്ന സ്ഥിരംസമിതി അധ്യക്ഷ എം. ആമിന ടീച്ചർ അധ്യക്ഷം വഹിച്ചു.ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനവും വിരമിച്ചവർക്കുള്ള ഉപഹാര സമർപ്പണവും നടത്തി.സ്ഥിരം സമിതി അധ്യക്ഷന്മാരായ ഓമനാ മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
സെക്ടർ ലീഡർ സീന സുരേഷ് സ്വാഗതവും ICDS സൂപ്പർവൈസർ
അനുമോൾ പി.ജെ. നന്ദിയും പറഞ്ഞു.
വിരമിച്ചവർ മറുപടി പ്രസംഗം നടത്തി.
Retired Anganwadi workers