തളിപ്പറമ്പ:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യ കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് പട്ടുവം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം സംഘടിപ്പിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് വെറ്ററിനറി പോളിക്ലിനിക്കിലെ സർജൻ ഡോ: വി ആർ സുരേഷ്കുമാർ പദ്ധതി വിശദീകരിച്ചു .
ഗ്രാമപഞ്ചായത്ത് മെമ്പർ കെ നാസർ പ്രസംഗിച്ചു. പട്ടുവം വെറ്ററിനറി സബ്ബ് സെൻ്ററിലെ അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ എം ഫാത്തിമാൾ ബീവി സ്വാഗതവും മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ എസ് സി അനുജ നന്ദിയും പറഞ്ഞു.
നാല് മാസവും അതിന് മുകളിലും പ്രായമുള്ള പശു - എരുമ വർഗങ്ങളിലെ എല്ലാ ഉരുക്കൾക്കും വാക്സിനേറ്റർമാർ നേരിട്ടെത്തി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നൽകുന്നതാണ് . മെയ് 23 വരെയാണ് പ്രതിരോധ കുത്തിവെപ്പ് നടക്കുക .
vaccination organized