തളിപ്പറമ്പ:പട്ടുവം പഞ്ചായത്ത് പ്രദേശത്തെ ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് വളളവും വലയും വിതരണം ചെയ്തു .ഗ്രാമ പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായാണ് വള്ളവും വലയും വിതരണം ചെയ്തത്.

പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻ അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എം സുനിത, സീനത്ത് മoത്തിൽ, പഞ്ചായത്ത് മെമ്പർ ഇ ശ്രുതി, പഞ്ചായത്ത് സെക്രട്ടറി ബിനുവർഗീസ് എന്നിവർ പ്രസംഗിച്ചു .ഫിഷറീസ് ഓഫീസർസി വി ആശ സ്വാഗതവും അക്വാകൾച്ചർപ്രമോട്ടർ എ പ്രകാശൻ നന്ദിയും പറഞ്ഞു .
Fishing nets and fishing rods were distributed