തളിപ്പറമ്പ: പട്ടുവം പഞ്ചായത്ത് പ്രദേശത്തെ ഭിന്നശേഷി കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു . തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും പട്ടുവം ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.

കോമ്മോഡ് ചെയർവിൽ,റീക്ലയനിഗ് വീൽചെയർ , സ്റ്റാറ്റിക്ക് സൈക്കിൾ, സെൻസറി, ക്രേമപ്ലേറ്റഡ് തുടങ്ങി നിരവധി ഭിന്നശേഷി ഉപകരണങ്ങളാണ് വിതരണം നടത്തിയത്.മുറിയാത്തോടെകമ്യൂണിറ്റി ഹാളിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി വിതരണോദ്ഘാടനം നിർവ്വഹിച്ചു .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻഅധ്യക്ഷതവഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ, വാർഡ് മെമ്പർമാരായ കെ നാസർ,കെ ഹാമിദ്മാസ്റ്റർ,പി പി സുകുമാരി എന്നിവർ പ്രസംഗിച്ചു.ഐ സി ഡി എസ്സൂപ്പർവൈസർകെ പങ്കജാക്ഷി സ്വാഗതം പറഞ്ഞു .
distributed equipment to differently-abled people