പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാത്ത്‌ലാബ് ടെക്‌നീഷ്യനെതിരായി വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി എടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ശ്രീജിത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ബ്ന്ധപ്പെട്ടവരെ അറിയിച്ചു.
ചൊവ്വാഴ്ച ഐ.സി.സി യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ഭയമില്ലാതെ പഠിക്കാന്‍ ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കുമെന്നും വൈസ്.പ്രിന്‍സിപ്പള്‍ ഡോ.ഷീബ ദാമോദരന്‍ ഉറപ്പുനല്‍കിയതായി ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.
Harassment complaint at Pariyaram Government Medical College