പയ്യാവൂര്‍: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങും പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥര്‍ക്കുള്ള അനുമോദനവും ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

കേരള പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.സംഗീതജ്ഞന്‍ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയ ബാബു, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി രമേശന്‍ വെള്ളോറ എന്നിവര്‍ പ്രസംഗിച്ചു.
നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം കെ.വി.സുമേഷ് എം.എല്‍.എ നിര്‍വഹിക്കും.
Farewell ceremony for retiring police officers