---
title: "സർ സയ്യിദ് കോളേജിൽ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "sir syed college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/285550/sir-syed-college"
published_at: "2025-04-24T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6809fa497e1dd_news-card.jpg"
keywords: []
---

# സർ സയ്യിദ് കോളേജിൽ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ :** സർ സയ്യിദ് കോളേജിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരള നോളെജ് ഇക്കോണമി മിഷൻ മൂന്ന് ദിവസ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അവസാന വർഷ ബിരുദ- ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കി ജോലി തേടുന്ന വിദ്യർത്ഥികൾക്ക് വേണ്ടിയായിരുന്നു പരിശീലനം.

## Article Content

**തളിപ്പറമ്പ :** സർ സയ്യിദ് കോളേജിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരള നോളെജ് ഇക്കോണമി മിഷൻ മൂന്ന് ദിവസ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അവസാന വർഷ ബിരുദ- ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കി ജോലി തേടുന്ന വിദ്യർത്ഥികൾക്ക് വേണ്ടിയായിരുന്നു പരിശീലനം.

സർ സയ്യിദ് കോളേജ് കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെൽ, NSS യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ ഈ വർഷം കോഴ്സ് പൂർത്തീകരിച്ച 25 വിദ്യാർഥികൾ പങ്കെടുത്തു. 21നു ആരംഭിച്ച ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഹംസ സി കെ ഉദ്‌ഘാടനം നിർവഹിച്ചു.

ഡോ.ഷാനവാസ് എസ് എം- ഐ ക്യു എ സി കോഓർഡിനേറ്റർ, ഡോ. മുംതാസ് ടിഎംവി -കരിയർ ഗൈഡൻസ് സെൽ കോഓഡിനേറ്റർ, ഡോ. സിറാജ് പി പി-എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, ടാലെന്റ്റ് ക്യൂറേഷൻ എക്സിക്യൂട്ടീവ്മാരാ മിസ്. ക്രിസ്റ്റീന, മിസ് ഷമീന എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/285550/sir-syed-college)