15കാരനെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി, പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി, പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍
Apr 22, 2025 01:06 PM | By Sufaija PP

മലപ്പുറം: മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.

2021 മുതല്‍ ഇതുവരെ കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുരത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പീഡനം തുടരുകയായിരുന്നു.

കൂടാതെ, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്നും കുട്ടിയോട് ഇവര്‍ ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങള്‍ വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ 19 വയസ്സുള്ള യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി അന്വേഷിച്ച പൊലീസ് സംഭവം സത്യമാണെന്ന് കണ്ടെത്തുകയും സത്യഭാമയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയെ റിമാന്‍ഡ് ചെയ്തു.

woman arrested in POCSO case

Next TV

Related Stories
ദേശീയ പാത 66 ന്റെ നാല് റീച്ചുകള്‍ മെയ് 31ന് തുറക്കും

Apr 22, 2025 07:30 PM

ദേശീയ പാത 66 ന്റെ നാല് റീച്ചുകള്‍ മെയ് 31ന് തുറക്കും

ദേശീയ പാത 66 ന്റെ നാല് റീച്ചുകള്‍ മെയ് 31 ന്...

Read More >>
സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ൽ നാല് മലയാളികൾ

Apr 22, 2025 07:26 PM

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ൽ നാല് മലയാളികൾ

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ൽ നാല്...

Read More >>
തളിപ്പറമ്പ് സയ്യിദ് നഗറിലെ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിലായി

Apr 22, 2025 07:24 PM

തളിപ്പറമ്പ് സയ്യിദ് നഗറിലെ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിലായി

തളിപ്പറമ്പ് സയ്യിദ് നഗറിലെ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച യുവാവ്...

Read More >>
സിനിമ താരം ദിലീപ് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

Apr 22, 2025 04:53 PM

സിനിമ താരം ദിലീപ് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

സിനിമ താരം ദിലീപ് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം...

Read More >>
ഗതാഗതതടസ്സം നേരിടുന്ന ബാവുപ്പറമ്പ്-മയ്യിൽ കൊളോളം വിമാനത്താവളം റോഡ് പ്രവൃത്തി ഉടൻ നടപ്പാക്കണമെന്ന് സിപിഐ

Apr 22, 2025 04:48 PM

ഗതാഗതതടസ്സം നേരിടുന്ന ബാവുപ്പറമ്പ്-മയ്യിൽ കൊളോളം വിമാനത്താവളം റോഡ് പ്രവൃത്തി ഉടൻ നടപ്പാക്കണമെന്ന് സിപിഐ

ഗതാഗതതടസ്സം നേരിടുന്ന ബാവുപ്പറമ്പ്-മയ്യിൽ കൊളോളം വിമാനത്താവളം റോഡ് പ്രവൃത്തി ഉടൻ നടപ്പാക്കണമെന്ന്...

Read More >>
മാടായി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പാഠപുസ്തക ശില്പശാല സമാപിച്ചു

Apr 22, 2025 04:46 PM

മാടായി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പാഠപുസ്തക ശില്പശാല സമാപിച്ചു

മാടായി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പാഠപുസ്തക ശില്പശാല ...

Read More >>
Top Stories

Entertainment News