മാലിന്യമുക്തം നവകേരളം , ഏറ്റവും നല്ല മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ഏറ്റവും നല്ല ഹരിത കർമ്മ സേന കർസോഷ്യം ഒന്നാം സ്ഥാനവും കരസ്ഥമാക്കി അവാർഡ് സ്വീകരിച്ച് തിരിച്ചെത്തിയ നഗരസഭ ടീമിന് ധർമ്മശാലയിൽ നഗരസഭാ ചെയർമാൻ പി.മുകുന്ദന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ധർമ്മശാലയിൽ നിന്ന് ഘോഷയാത്രയായി നഗരസഭാ ആസ്ഥാനത്ത് എത്തിയ സംഘം തുടർന്ന് അനുമോദനയോഗം കൂടി.യോഗം ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.
വൈസ് ചെയർപേർസൺ വി. സതിദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർ ടി.കെ.വി. നാരായണൻ, സെക്രട്ടറി പി.എൻ. അനീഷ്, സുപ്രണ്ട് മധു.ടി എന്നിവർ സംസാരിച്ചു.
Anthoor Municipality welcomed