ധർമ്മശാല: ആന്തൂർ നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു. ചെയർമാൻ പി.മുകുന്ദൻ നഗരസഭാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ആറാം വാർഡിലെ സുഭാഷ്, പന്ത്രണ്ടാം വാർഡിലെ മിസാജ് എന്നിവർക്ക് കൈമാറി. ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം രൂപയാണ് ഓരോ വീൽചെയറിന്റെയും വില.

ചടങ്ങിൽ വൈസ് ചെയർപേർസൺ വി.സതീദേവി അധ്യക്ഷം വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആമിന സ്വാഗതം പറഞ്ഞു.സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാർ, നിർവ്വഹണോദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Anthoor Municipality distributes electric wheelchairs