ധർമ്മശാല:ആന്തൂർ നഗരസഭ ദേശീയ ആരോഗ്യദൗത്യത്തിന്റെ രണ്ടാം ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെ ഉൽഘാടനം തളിയിൽ നടത്തി.

ചെയർമാൻ പി.മുകുന്ദൻ വെൽനസ് സെന്ററിന്റെ ഉൽഘാടനം നിർവ്വഹിച്ചു.
ഒന്നാം വെൽനസ് സെന്റർ പാളിയത്തു വളപ്പിൽ മുമ്പേ പ്രവർത്തനമാരംഭിച്ചിരുന്നു. ഇനിയൊരെണ്ണം കോൾതുരുത്തിയിൽ അടുത്തു തന്നെ പ്രവർത്തനമാരംഭിക്കുമെന്ന്ചെയർമാൻ അറിയിച്ചു.
ചടങ്ങിൽ എൻ എച്ച് എം കണ്ണൂർ ഡി പി എം ഡോ. പി.കെ. അനിൽ കുമാർ വിശിഷ്ടാതിഥിയായിരുന്നു.നഗരസഭ വൈസ് ചെയർപേർസൺ വി.സതീദേവി അധ്യക്ഷം വഹിച്ചു.സെക്രട്ടറി പി.എൻ അനീഷ് സ്വാഗതവും ഡോ. വിഷ്ണുപ്രിയ നന്ദിയും രേഖപ്പെടുത്തി.
സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർ ഇ. റീന, മോറാഴ- കല്ല്യാശ്ശേരി സഹകരണ ബാങ്ക് പ്രസിഡണ്ട് എം.വി. ജനാർദ്ദനൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.പി.ശിവദാസൻ, എ. എൻ ആന്തൂരാൻ, ക്ലീൻ സിറ്റി മാനേജർ അജിത്. ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
Wellness centre