ധർമ്മശാല: ആന്തൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ്, ജെന്റർ റിസോർസസ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷം സംഘടിപ്പിച്ചു.

ധർമ്മശാല കൽക്കോഹാളിൽ നടന്ന പരിപാടികൾ വൈസ് ചെയർപേർസൺ വി. സതീദ്രവിയുടെ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം നിർവ്വഹിച്ചു.വനിത സാഹിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ഡെ. കലക്ടമമായ ശ്രീമതി വ്യന്ദാ മോഹൻദാസ് മുഖ്യാതിഥിയായിരുന്നു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർ എം.പി. നളിനി, സെക്രട്ടറി പി.എൻ. അനീഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ചടങ്ങിന് സി.ഡി.എസ് ചെയർപേർസൺ കെ.പി.ശ്യാമള സ്വാഗതവും മെമ്പർ സെക്രട്ടറി പി.പി.അജീർ നന്ദിയും രേഖപ്പെടുത്തി.
ലിംഗനീതിയുടെ രാഷ്ട്രീയം സംവാദം നടന്നു. വിലാസിനി ടീച്ചർ വിഷയാവതരണം നടത്തി. മധു. ടി, അഞ്ജന ഇ എന്നിവർ പാനൽ ചർച്ച നടത്തി. എം.എം. അനിത മോഡറേറ്ററായി.ലഹരി മുക്ത ക്ലാസ് "ജീവിതം തന്നെ ലഹരി" തളിപ്പറമ്പ് അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കെ അവതരിപ്പിച്ചു.വിവിധരംഗങ്ങളിൽ മികവുപുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
womens day