തളിപ്പറമ്പ: നാനൂറ് വർഷം മുമ്പ് നാശോന്മുഖമായ പട്ടുവം മുള്ളൂൽ ശാസ്താംകോട്ടം പുന:പ്രതിഷ്ഠാകർമ്മം മാർച്ച് 10ന് തിങ്കളാഴ്ച നടക്കും .

ക്ഷേത്രം തന്ത്രി എടവലത്ത് പുടയൂർ ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 10.30നും 12.25 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടത്തും.അതിപുരാതനമായ ക്ഷേത്രം കലിക്കോട്ട് തറവാട്ടുകാരുടെ അധീനതയിലുള്ളതാണ്.
ആയിരത്തി അഞ്ഞൂറ് വർഷം മുമ്പ് മുനീശ്വരൻമാർ ഈ ഭൂമിയിൽ തപസ്സ് ചെയ്തപ്പോൾ അവരുടെ രക്ഷയ്ക്കു വേണ്ടി ഭഗവാൻ സ്വയംഭൂവായി അവതരിച്ച സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഏകദേശം നാനൂറ് വർഷം മുമ്പാണ് ക്ഷേത്രം നശിച്ച് പോയത് . വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ക്ഷേത്രസന്നിധിയിൽ കൊടും വേനലിലും സ്വച്ഛന്ദമായി ഒഴുകുന്ന സ്ഫടിക തുല്യമായ നീരുറവകൾ ഉണ്ട്.
2017 ജൂൺ 19 ന് നടത്തിയ സ്വർണ്ണ പ്രശ്ന ചിന്തയിൽ ക്ഷേത്രം പുനർ നിർമ്മിച്ച് പ്രതിഷ്ഠ നടത്തണമെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ തറവാട്ടുകാരും പ്രദേശവാസികളും ചേർന്ന് ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ക്ഷേത്രം പുനർനിർമ്മാണം പൂർത്തികരിക്കുകയും ചെയ്തു .
ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി രാജീവൻ കപ്പച്ചേരി, പ്രസിഡണ്ട് കെ പ്രഭാകരൻ, വൈസ് പ്രസിഡണ്ട് കെ ഒ ബാലകൃഷ്ണൻ, ട്രഷറർ പി വിജയൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ ശ്രുതി, ആഘോഷ കമ്മിറ്റി ചെയർമാൻ സി പി പ്രസന്ന, വൈസ് ചെയർമാൻ പി വി മോഹനൻ, ട്രഷറർ കെ ഒ രവീന്ദ്രൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി പ്രദീപൻ എന്നിവരുടെ നോതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നത്.
pattuvam