ചെറുകുന്ന്: പട്ടുവം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിർമ്മാണത്തിന് സർക്കാർ നേരത്തെ 79 കോടി രൂപ അനുവദിച്ചിരുന്നു. ഉത്തര മലബാറിലെ ഏറ്റവും നീളം കൂടിയതും മനോഹരവുമായ പാലമാണ് പട്ടുവം ചെറുകുന്ന് കാവിൻ മുനമ്പിൽ നിർമ്മിക്കുന്നത്. ഇതിനായി സംസ്ഥാനസർക്കാർ നേരത്തെ ഫണ്ട് അനുവദിക്കുകയും ചെയ്തു.

1395 മീറ്റർ നീളവും 11 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാലത്തിന് 55 മീറ്റർ നീളത്തിൽ ഒരു സെൻറർ സ്പാനും, 35 മീറ്റർ നീളത്തിലുള്ള 38 സ്പാനുകളും നിർമ്മിക്കുന്ന പാലത്തിനു പൈൽ ഫൗണ്ടേഷൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇരുവശങ്ങളിലുമായി 1.50 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും എന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. തളിപ്പറമ്പ്-പട്ടുവം ഭാഗത്തുള്ളവർക്ക് പഴയങ്ങാടി - കണ്ണപുരം റെയിൽവേസ്റ്റേഷനിലേക്കും, ചെറുക്കുന്നമ്പലം മാട്ടൂൽഭാഗത്തേക്കും പിലാത്തറ പാപ്പിനിശ്ശേരി കെ. എസ്. ടി. പി റോഡിലേക്കും കാവിൻ മുനമ്പ് പാലം പൂർത്തിയാകുന്നതോടെ എളുപ്പത്തിൽ എത്തിചേരൻ സാധിക്കും.
ടൂറിസം രംഗത്തും പാലം ഏറെ മുതൽക്കൂട്ടാവും. എം എൽ എ ഇടപെട്ട്അപ്രാച്ചുറോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ വേഗത്തിലാക്കിയിരുന്നു. എന്നാൽ പാലം നിർമ്മാണം സാങ്കേതിക കാരണം പറഞ്ഞ് എങ്ങും എത്താത്ത അവസ്ഥയിലാണ്.പാലം നിർമ്മാണം തുടങ്ങാത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നു. എന്നാൽ പാലത്തിന്റെ ടെൻഡർ നടപടി പുരോഗമിച്ച് വരികയാണെന്ന് അധികൃതർ പറഞ്ഞു
cherukunnu bridge