തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസിന്റെയും ജി ആർ സിയുടെയും സംയുക്തഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിന പരിപാടി സംഘടിപ്പിച്ചു.സി ഡി എസ് ചെയര്പേഴ്സൺ രാജി നന്ദകുമാർ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ നഗരസഭ വൈസ് ചെയര്മാർ കല്ലിങ്കീൽ പദ്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ കണ്ണൂർ ജില്ലാമിഷൻ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് മിഷൻ കോ ഓർഡിനേറ്റർ ശ്രീ കെ രാഹുൽ മുഖ്യാതിഥിയായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ പി പി നിസാർ, നഗരസഭ കൗൺസിലർ ഒ.സുഭാഗ്യം NULM സിറ്റിമിഷൻ മാനേജർ ഷോന സി കെ,NULM MTP സോബിൻ സി പി എന്നിവർ സംസാരിച്ചു.
എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ റീജ മുകുന്ദൻ 'സ്ത്രീ - സമഭാവനയുടെ കാഴ്ചപാടുകൾ' എന്ന വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു.
Women's Day program