ഉദയ സൂര്യന് വിട : പ്രിയ സഖാവിനെ കാണാൻ ആയിരങ്ങളുടെ ഒഴുക്ക്,ഇന്ന് പൊതുദർശനം

ഉദയ സൂര്യന് വിട : പ്രിയ സഖാവിനെ കാണാൻ ആയിരങ്ങളുടെ ഒഴുക്ക്,ഇന്ന് പൊതുദർശനം
Jul 22, 2025 09:52 AM | By Sufaija PP

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. കവടിയാറിലെ വീട്ടിൽ നിന്ന് ഭൗതിക ശരീരം രാവിലെ ദർബാർ ഹാളിലെത്തിക്കും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.


ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളത്തെ എല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്‍സിയുടെ അറിയിപ്പ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നാളത്തെ പൊതുഅവധി സംസ്ഥാനത്തെ ബാങ്കുകൾക്കും ബാധകമാണ്. നാളെ സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.





Vs

Next TV

Related Stories
കുടിവെള്ള വിതരണ പൈപ്പിടാനായി കുഴിച്ച കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.

Jul 22, 2025 03:41 PM

കുടിവെള്ള വിതരണ പൈപ്പിടാനായി കുഴിച്ച കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.

കുടിവെള്ള വിതരണ പൈപ്പിടാനായി കുഴിച്ച കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക്...

Read More >>
കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം പോയി

Jul 22, 2025 01:57 PM

കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം പോയി

കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം...

Read More >>
വി.എസ്.അച്ചുതാനന്ദനെ അധിക്ഷേപിച്ച് വാട്സാപ്പ് സ്റ്റാറ്റസ്: കേസെടുത്ത് പോലീസ്

Jul 22, 2025 01:47 PM

വി.എസ്.അച്ചുതാനന്ദനെ അധിക്ഷേപിച്ച് വാട്സാപ്പ് സ്റ്റാറ്റസ്: കേസെടുത്ത് പോലീസ്

വി.എസ്.അച്ചുതാനന്ദനെ അധിക്ഷേപിച്ച് വാട്സാപ്പ് സ്റ്റാറ്റസ്: കേസെടുത്ത്...

Read More >>
കണ്ണൂരിൽ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ വീട്ടുജോലിക്കാരി പിടിയിൽ

Jul 22, 2025 01:19 PM

കണ്ണൂരിൽ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ വീട്ടുജോലിക്കാരി പിടിയിൽ

കണ്ണൂരിൽ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ വീട്ടുജോലിക്കാരി...

Read More >>
താണ സ്വദേശിയായ മലയാളി വനിത ഡോക്ടറെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2025 12:41 PM

താണ സ്വദേശിയായ മലയാളി വനിത ഡോക്ടറെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി

താണ സ്വദേശിയായ മലയാളി വനിത ഡോക്ടറെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
പി എസ് സി പരീക്ഷ മാറ്റിവെച്ചു

Jul 22, 2025 11:59 AM

പി എസ് സി പരീക്ഷ മാറ്റിവെച്ചു

പി എസ് സി പരീക്ഷ മാറ്റിവെച്ചു...

Read More >>
Top Stories










//Truevisionall