കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ കോ ഫൗണ്ടർ ആൻഡ് ഡയറക്ടർ കേരള ക്ലസ്റ്റർ സി ഇ ഒ ഫർഹാൻ യാസിൻ നേതൃത്വം നൽകുന്ന കോഫീ വിത്ത് ഫർഹാൻ പ്രോഗ്രാം റമളാനിൽ ഇഫ്താർ വിത്ത് ഫർഹാൻ എന്ന പേരിൽ വൻ ജനപിന്തുണയോടെ തളിപ്പറമ്പിൽ നോമ്പ് തുറ പരിപാടികളോട് കൂടി തുടക്കം കുറിച്ചു.

അഡ്വക്കേറ്റ് കരീം ചേലേരി ഔദ്യോഗിക ഉദ്ഘാടനം നടത്തിയ ചടങ്ങിൽ സൗജന്യ ഹെൽത്ത് ചെക്കപ്പ് കാർഡ്,ഫാമിലി പ്രിവിലേജ് കാർഡ് എന്നിവ വിതരണം ചെയ്തു.Kims ശ്രീചന്ദ് എമർജൻസി ഡിപ്പാർട്മെന്റ് ഹെഡ് ഡോക്ടർ അഭിരാം, ക്രിട്ടിക്കൽ കെയർ ഡോക്ടർ പ്രശാന്ത്, പീഡിയാട്രിക് വിഭാഗം ഡോക്ടർ ശരത്ത്, ജനറൽ മെഡിസിൻ ഡോക്ടർ നസീബ് എന്നിവർ പങ്കെടുത്ത ചടങ്ങ് ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള തുറന്ന വേദിയായി.
സാമ്പത്തിക സഹായം ആവശ്യമുള്ള അനേകം പേർ രോഗിയുമായി നേരിട്ടെത്തി ചികിത്സാ സഹായം ആവശ്യപ്പെട്ടു.ഒരു സ്വകാര്യ ആരോഗ്യമേഖലാ സ്ഥാപനം ഇത്തരം ഇടപെടലുകൾ നടത്തുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടാണെന്നു പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിവിധ മത രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
iftar with farhan and team