തളിപ്പറമ്പ് : ലഹരിക്കെതിരെ ജാഗ്രത പാലിക്കുക ലഹരി മാഫിയ നമുക്ക് ചുറ്റും ഉണ്ട്. മയക്ക്മരുന്നുകൾ പലരൂപത്തിലും എത്താം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും ബോധവാൻമാരാകണം ഈ സന്ദേശമുയർത്തി ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടിക്കൂട്ടം പരിപാടി നടത്തി.

ജെ. ആർ.സി. ഉപജില്ല കോർഡിനേറ്റർ കെ. നിസാർ അധ്യക്ഷതവഹിച്ചു.ജെ. ആർ.സി. കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.ജെ. ആർ.സി. കൗൺസിലർ അനീസ എ,സീതി സാഹിബ് എച്ച്.എസ്.എസിലെ ജെ.ആർ.സി. കേഡറ്റുകളായ റിസ്‌ല ഫാത്തിമ,ഫിദ ബി പ്രസംഗിച്ചു.
Junior Red Cross vigilant against drug abuse