തളിപ്പറമ്പ്: സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 1.910 കിലോഗ്രാം കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി.കുറുമാത്തൂര്‍ പൊക്കുണ്ടിലെ എം.മണിയുടെ മകന്‍ പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ നിധിന്‍ നിവേദ്(29)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.വല്‍സരാജന്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം കൂനം റോഡില്‍ അംഗന്‍വാടിക്ക് സമീപം വാഹനപരിശോധന നടത്തവെ കെ.എല്‍-59 ഇസഡ് 6440 സ്‌ക്കൂട്ടറിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്.
Youth caught with 1.910 kg ganja