പരിയാരം: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കുന്നത് പുതുതലമുറ കോൺഗ്രസിന്റെ ചരിത്രം പഠിക്കാതിരിക്കാനുള്ള ബിജെപി,സിപിഎം സർക്കാരുകളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി വാർഡ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മഹാത്മാ കുടുംബ സംഗമത്തിന്റെ മണ്ഡലം തല ഉദ്ഘാടനം പരിയാരം പതിനഞ്ചാം വാർഡിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി കെ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ഇ.വിജയൻ,വി വി രാജൻ, പി വി സി ബാലൻ, പി വി രാമചന്ദ്രൻ,വിജിഷ പ്രശാന്ത് ,എം വി രാജൻ, പി. വിനോദ്,ദൃശ്യാ ദിനേശൻ,കെ കൃഷ്ണൻ ,കെ വി സുരാഗ് എന്നിവർ പ്രസംഗിച്ചു.
Mahathma