തളിപ്പറമ്പ പട്ടണത്തിൽ വീണ്ടും അനധികൃത പാർക്കിംഗ്, അനധികൃത കച്ചവടവും വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാവുന്ന വാഹനങ്ങളിലും ഉന്തുവണ്ടികളിലും ഒരു മാനദണ്ഡവും പാലിക്കാതെ കാൽനട യാത്രക്കാർക്ക് പോലും ബുദ്ധിമുട്ടാകുന്ന രീതിയിൽ തളിപ്പറമ്പിൽ അനധികൃത വ്യാപാരം പൊടിപൊടിക്കുകയാണ്.

ഓട്ടോറിക്ഷ ഗുഡ്സ് വാഹനങ്ങൾ ടാക്സികൾ മുതലായവ യുടെ പാർക്കിംഗ് വ്യാപാര സ്ഥാപനങ്ങളുടെയും കോംപ്ലക്സുകളിലെ മുമ്പിലും അനുവദിച്ചതും അനുവദിച്ചതിനേക്കാൾ കൂടുതൽ വാഹനങ്ങൾ സ്റ്റാൻഡുകളിൽ വെക്കുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു ഇതൊക്കെ ക്രമീകരിക്കുന്നതിനും ശാസ്ത്രീയമായ രീതിയിലുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനും വേണ്ടിയിട്ടാണ് താലൂക്ക് വികസന സമിതിയിലും ഡിപ്പാർട്മെന്റിലും നഗരസഭക്കും മർച്ചന്റ്സ് അസോസിയേഷൻ പരാതി നൽകിയത്.
എന്നാൽ വ്യാപാരികൾ നൽകിയ പരാതിയെ ഒട്ടും തന്നെ പരിഗണിക്കാതെ ചില വിഭാഗത്തിന്റെ പരാതികൾക്ക് മാത്രം പരിഹാരം നൽകുന്നതിന് താലൂക് വികസന സമിതിയും ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥന്മാരും ഉണർന്ന് പ്രവർത്തിക്കുകയാണ് കഴിഞ്ഞദിവസം ട്രാഫിക് റഗുലേറ്ററി മീറ്റിംഗ് നടന്നപ്പോൾ പോലും ഉത്തരവാദപ്പെട്ടവരെയോ പരാതിക്കാരായ കക്ഷികളെയോ വിളിക്കുകയോ അവരെ അറിയിക്കുകയോ ചെയ്യാതെ പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രശ്നം ചർച്ച ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും അധികൃതർ തയ്യാറാവുമ്പോൾ വ്യാപാരികൾ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും നാടിനും ബുദ്ധിമുട്ടുന്ന രീതിയിൽ ട്രാഫിക് സംവിധാനത്തിൽ അടക്കം അപാകതകൾ ചൂണ്ടിക്കാട്ടിയപ്പോൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഉദാഹരണത്തിന് മെയിൻ റോഡ് മാർക്കറ്റ് ലൈനിൽ അനധികൃതമായി വന്ന ഓട്ടോറിക്ഷ സ്റ്റാൻഡ് പോലും മാറ്റാൻ തുനിയുന്നില്ല കൂടാതെ വഴിയോര കച്ചവടക്കാർക്ക് കാർഡ് കൊടുത്തുകൊണ്ട് അവരെ പുനരാധിവസിപ്പിക്കേണ്ട അധികാരികൾ പിഡബ്ല്യുഡി റോഡുകളിലും വാഹനങ്ങൾ ഗതാഗതം ബുദ്ധിമുട്ടാവുന്ന രീതിയിലും വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ ഒരു മാനദണ്ഡവും ഇല്ലാതെ പട്ടണത്തിൽ സൗകര്യം ഏർപ്പെടുത്തി കൊടുക്കുകയാണ്. നിയമപ്രകാരം സ്ട്രീറ്റ് വെന്റേഴ്‌സ് കാർഡ് നൽകുമ്പോൾ അവർക്കുള്ള സൗകര്യം അധികാരികൾ തന്നെ നൽകേണ്ടതാണ് എന്നാൽ തളിപ്പറമ്പ് പട്ടണത്തിൽ നിയമം കാറ്റിൽപറത്തി കൊണ്ടാണ് സ്ട്രീറ്റ് വെന്റേഴ്സിന് അനുമതി നൽകിയിരിക്കുന്നത്.
വ്യാപാരികൾ കഴിഞ്ഞ കാലങ്ങളിൽ താലൂക്ക് വികസന സമിതിയിൽ നൽകിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൃത്യമായും കണിശമായും ദ്രുതഗതിയിൽ ഇടപെടണമെന്ന് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് താലൂക് വികസന സമിതിയിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
K S Riyas