ധർമ്മശാല: ആന്തൂർ നഗരസഭ സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശിപ്പിച്ചു.നഗരസഭാ ചെയർമാൻ പി.മുകുന്ദന്റെ അധ്യക്ഷതയിൽ പ്രമുഖ നോവലിസ്റ്റ് ആർ. രാജശ്രീ റിപ്പോർട്ട് മുൻ ചെയർപേർസൺ പി.കെ.ശ്യാമള ടീച്ചർക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

വൈസ് ചെയർപേർസൺ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.കെ.വി. നാരായണൻ, നളിനി. എം.പി. സെക്രട്ടറി പി.എൻ. അനീഷ്, മെമ്പർ സെക്രട്ടറി പി.പി. അജീർ, സി.ഡി. എസ് ചെയർപേർസൺകെ.പി.ശ്യാമള, ഐ സി ഡി എസ് സൂപ്പർവൈസർ അനുമോൾ പി.ജെ,ജില്ലാ കോ ഓർഡിനേറ്റർ ശ്രീജിന പി.വി. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.എം.എം. അനിത സ്വാഗതവും മീനു സി.കെ. നന്ദിയും അർപ്പിച്ച് സംസാരിച്ചു.
aandoor