ധർമ്മശാല: ആന്തൂർ നഗരസഭ സേവനശ്രീ രണ്ടാം വാർഷികം ധർമ്മശാല കൽക്കോ ഹാളിൽ വച്ച് സമുചിതമായി ആഘോഷിച്ചു.നഗരസഭ വൈസ് ചെയർപേർസൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർ ടി.കെ.വി. നാരായണൻ, സെക്രട്ടറി പി.എൻ. അനീഷ്, മെമ്പർ സെക്രട്ടറി പി.പി. അജീർ, സി.ഡി. എസ് ചെയർപേർസൺ കെ.പി.ശ്യാമള,എ.രാധാകൃഷ്ണൻ, എം.എം. അനിത,സരസ്വതി എന്നിവർ സംസാരിച്ചു.സേവനശ്രീ സെക്രട്ടറി അനശ്വര ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
aandoor