പരിയാരം: ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവ്പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കത്തിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഐ വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. പി വി രാമചന്ദ്രൻ ,ഇ വിജയൻ,വിവിസി ബാലൻ,കെ തമ്പാൻ നമ്പ്യാർ,കെ വി സുരാഗ് ,വിജിഷ പ്രശാന്ത്,എം വി രാജൻ,രാമറുട്ടി വെള്ളാവ്,എ വി അജയകുമാർ,എ എൻ വിജയൻ എന്നിവർ പ്രസംഗിച്ചു.
The Congress organized a protest