ധർമ്മശാല കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ബോയ്സ് ഹോസ്റ്റലിന് സമീപം വൻ തീപ്പിടുത്തം. 3 ഏക്കറോളം സ്ഥലം കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.

പറശ്ശിനിക്കടവ് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തെ ധർമ്മശാല കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ബോയ്സ് ഹോസ്റ്റലിന് പിറക് വശത്തെ 3 ഏക്കറോളം സ്ഥലത്താണ് തീപ്പിടുത്തം ഉണ്ടായത്. സ്ഥലത്തെ മരങ്ങളും ചെടികളും കത്തിനശിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല.
A huge fire broke out near Dharamsala