തളിപ്പറമ്പ : അഡോബ് ഇല്ലസ്ട്രേറ്റർ ഉപയോഗിച്ച് അഞ്ചു രാജ്യത്തിൻറെ രാഷ്ട്രപിതാക്കന്മാരെ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി തിരുവട്ടൂർ സ്വദേശി.അഡോബ് ഇല്ലുസ്‌ട്രെറ്റർ ഉപയോഗിച്ച് 30 മിനിന്റ് കൊണ്ട് 5 രാജ്യങ്ങളുടെ രാഷ്ട്രപിതാക്കന്മാരെ വരച്ചതിനാണ് കണ്ണൂർ തളിപ്പറമ്പ് തിരുവട്ടൂർ സ്വദേശി അഷഫഖ് അലി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.

യുഎഇയുടെ ശൈഖ് മുഹമ്മദ് ബിൻ സായിദ്, ഇന്ത്യയുടെ മഹാത്മാഗാന്ധിജി, ചൈനയുടെ സന്യാത് സെൻ, ഫിലിപ്പൈൻസിന്റെ ജോസ് റിസൽ, ലിബിയയുടെ മുഅമ്മർ ഗദ്ദാഫി എന്നിവരെയാണ് വരച്ചത്.
യുഎഇ മുൻ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ.യുഎഇയുടെ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ.യുഎഇയുടെ കിരീടവകശിയും വൈസ് പ്രസിഡൻ്റുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ.ദുബായിയുടെ ഭരണാധികാരിയും , യുഎഇയുടെ വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് ബിൻറാശിദ് അൽ മുക്തൂം.ദുബായിയുടെ കിരീടാവകാശിയും യുഎഇയുടെ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മക്തൂം,ഷാർജ ഭരണാധികാരിശൈഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.ഫുജൈറ ഭരണാധികാരി ശൈഖ് ഹമ്മാദ് ബിൻ മുഹമ്മദ് അൽ ശർക്കി.അബുദാബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് ഹമ്മാദ് അൽ അവാനി.സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്.സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്.ഒമാൻ രാജാവ് സുൽത്താൻ ഹൈതം ബിൻ താരിഖ്.ഖത്തർ രാജാവ് ശൈഖ് തമീം ബിൻ ഹമ്മാദ് അൽ താനിഎന്നിവരെയൊക്കെ അദ്ദേഹം സ്റ്റൻസിൽ ആർട്ട്ആയി വരച്ചിട്ടുണ്ട്.
ഇവരെ കൂടാതെ മറ്റ് ഒരുപാട് അറിയപ്പെട്ടവരെയും ഇദ്ദേഹം ഇല്ലുസ്‌ട്രേറ്റർ ഉപയോഗിച്ച് വരച്ചിട്ടുണ്ട്.ഇദ്ദേഹം ഒരു മാപ്പിളകലാ പരിശീലകൻ കൂടിയാണ് .
തിരുവട്ടൂർ മുഹമ്മദലി മൗലവിയുടെയും, കെ വി ആയിശയുടെയും മൂത്ത മകനാണ് അഷ്ഫഖ് അലി.ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്തുവരികയാണ്.
ashfaq ali