---
title: "അരിയിൽ യു പി സ്കുൾ നൂറ്റിപതിനാറാം വാർഷിക ആഘോഷം സംഘടിപ്പിച്ചു"
english_title: "Ariyil up school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/271956/ariyil-up-school"
published_at: "2025-02-21T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b8b0a456895_IMG-20250221-WA0236.jpg"
keywords: []
---

# അരിയിൽ യു പി സ്കുൾ നൂറ്റിപതിനാറാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം അരിയിൽ യു പി സ്കുൾ നൂറ്റിപതിനാറാം വാർഷിക ആഘോഷം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:**പട്ടുവം അരിയിൽ യു പി സ്കുൾ നൂറ്റിപതിനാറാം വാർഷിക ആഘോഷം സംഘടിപ്പിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു .പി ടി എ പ്രസിഡണ്ട് പി പ്രമോദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജൂലി മെസ്റ്റോൻ സ റിപ്പോർട്ട് അവതരിപ്പിച്ചു .

സ്കുൾ കമാനവും അനുഗ്രഹ ഭാഷണവും ഉപഹാര സമർപ്പണവും ,യാത്രയയപ്പും കണ്ണൂർ രൂപത ബിഷപ്പ് ഡോ: അലക്സ് വടക്കുംതല നിർവ്വഹിച്ചു.കണ്ണൂർ രൂപത അഡ്മിനിസ്ട്രേറ്റർ കെ പി മോഹനൻ മുഖ്യപ്രഭാഷണം നടത്തി.

എൽ എസ് എസ് ജേതാക്കൾക്കുള്ള ഉപഹാരം പട്ടുവം ദീന സേവന സഭ അസിസ്റ്റൻറ് സിസ്റ്റർ റഫായേല നിർവ്വഹിച്ചു .

സ്‌കുൾ മാനേജർ ഫാ: ജേക്കബ് ജോസ്, മദർ പി ടി എ പ്രസിഡണ്ട് റസിയ , സ്‌കുൾ ലീഡർ പി വി ലക്ഷമി, വിരമിക്കുന്ന അധ്യാപകരായ കെ വി സുധ, കെ പി മേഴ്സി, എന്നിവർ പ്രസംഗിച്ചു .പ്ഥമ അധ്യാപിക കെ വിജയ സ്വാഗതവുംപ്രോഗ്രാം കൺവീനർ ടി കെ മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു . വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/271956/ariyil-up-school)