തളിപ്പറമ്പ: പട്ടുവം ഗ്രാമപഞ്ചായത്തിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിലെ ഗുണഭോക്താക്കൾ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .ജനറൽ- സംവരണ വിഭാഗത്തിൽപ്പെട്ട 190 ഓളം ഗുണഭോക്താക്കൾക്കാണ് മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.

അമ്പത് രൂപക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.മുറിയാത്തോട് മൃഗാശുപത്രിയിൽ വെച്ച് നടന്ന വിതരണോദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം വി ആർ ജോത്സന അധ്യക്ഷത വഹിച്ചു .
വെറ്ററിനറി സർജൻ ഡോ: പി ആർ ആര്യ പദ്ധതി വിശദീകണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി കുഞ്ഞികൃഷ്ണൻ,എം സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ഹമീദ് മാസ്റ്റർ,കെ നാസർ,ഇ ശ്രുതി,ടി പ്രദീപൻ,ടി വി സിന്ധു എന്നിവർ സംസാരിച്ചു .
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായഎസ് ശ്രീകുമാർ സ്വാഗതവുംസി എസ് അനുജ നന്ദിയും പറഞ്ഞു.
Chicks were distributed