പരിയാരത്ത് വീടുകളിലെ കവർച്ച: കുപ്രസിദ്ധ മോഷ്ടാവ് ആസിഫ് പിടിയിലായി

പരിയാരത്ത് വീടുകളിലെ കവർച്ച: കുപ്രസിദ്ധ മോഷ്ടാവ് ആസിഫ് പിടിയിലായി
Feb 20, 2025 04:03 PM | By Sufaija PP

പരിയാരം: ചെറുതാഴം കക്കോണിയിലും, അറത്തിപ്പറമ്പിലും രണ്ട് വീടുകള്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച് ആസിഫിനെയാണ്(24) പരിയാസം ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ പിടികൂടിയത്.

ഫെബ്രുവരി-14 ന് പകലായിരുന്നു മോഷണം നടന്നത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി കവര്‍ച്ച ചെയ്തത്. ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെ(58) വീടിന്റെ അടുക്കള ഭാഗത്തെഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ മോഷ്ടാവ് ബെഡ്റൂമില്‍ അലമാരയില്‍ സൂക്ഷിച്ച രാജന്റെ മകളുടെ നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഭാര്യയുടെ പേഴ്സില്‍ ഉണ്ടായിരുന്ന 2300 രൂപയും മോഷ്ടിച്ചു.രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം.

ചെറുതാഴം അറത്തിപ്പറമ്പ് നരീക്കാംവള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.വി സാവിത്രിയുടെ(57)വീട്ടില്‍ ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച നടന്നത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.രണ്ടു വീട്ടുകാരും ഉൽസവം കാണാനായിപ്പോയപ്പോഴാണ് മോഷണം നടന്നത്. പയ്യന്നൂര്‍, പഴയങ്ങാടി സ്റ്റേഷനുകളിലും ആസിഫിനെതിരെ കേസുണ്ട്. ഹോസ്ദുര്‍ഗ് സ്‌റ്റേഷനില്‍ മാത്രം 18 കേസുകളിലെ പ്രതിയാണ്. പരിയാരത്തേത് ഉള്‍പ്പെടെ 25 കേസുകളില്‍ പ്രതിയാണ് ആസിഫ്.

Robbery

Next TV

Related Stories
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

May 7, 2025 09:47 PM

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം...

Read More >>
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 7, 2025 09:16 PM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മകാറിടിച്ചു...

Read More >>
വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

May 7, 2025 06:08 PM

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ്...

Read More >>
വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

May 7, 2025 06:05 PM

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ...

Read More >>
Top Stories

News Roundup