പരിയാരം: പരിയാരം ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന ബിൽഡിംഗ് നിർമ്മാണ അപേക്ഷകൾ തീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാർപഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.

മാസങ്ങളായി ആവശ്യത്തിന് ഓവർസിയറെ നിയമിക്കാത്തത് മൂലം കെട്ടിടനിർമ്മാണ പെർമിറ്റിനും മറ്റും നൽകിയഅപേക്ഷകൾ പരിശോധിച്ചു. തീർപ്പ് കൽപ്പിക്കുന്നതിന് സാധിക്കാത്തതുമൂലംപൊതുജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ കഴിഞ്ഞ ഭരണസമിതി യോഗങ്ങളിൽ യുഡിഎഫ് മെമ്പർമാർ ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് മെമ്പർമാുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. സമരത്തിന് മെമ്പർമാരായ പി വി സജീവൻ, പി വി അബ്ദുൾ, ഷുക്കൂർ, അഷ്റഫ് കൊട്ടോല, പി. സാജിത ടീച്ചർ,കെ പി സൽമത്ത്,ടിപി ഇബ്രാഹിം ,ദൃശ്യാ ദിനേശൻ എന്നിവർ നേതൃത്വം നൽകി.
UDF members