പരിയാരം ഗ്രാമപഞ്ചായത്തിൽ ഇരിങ്ങൽ പ്രദേശത്ത് നൂറിൽ അധികം കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് ഇന്നേക്ക് എട്ടു ദിവസം വാട്ടർ അതോറിറ്റിയുടെ അനാസ്ഥ കാരണം അംഗൻവാടി ഉൾപ്പെടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.

പൈപ്പ് ലൈൻ കുടിവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇരിങ്ങിൽ പള്ളി അംഗൻവാടിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി. ദൈനംദിന പ്രവർത്തനത്തിന് വെള്ളം ശേഖരിക്കാൻ ദൂരെ ഉള്ള സ്വകാര്യ വ്യക്തികളുടെ കിണറിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്ഇ. തുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കാൻ പോലും ചെയ്യാത്ത അവസ്ഥയാണ് ഉള്ളത്.
അടിയന്തരമായി ഇതിന് പരിഹാരംകാണണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും വാർഡ് മെമ്പർ പി വി സജീവൻ അറിയിച്ചു.
Water authority