ധർമ്മശാല: ആന്തൂർ മുനിസിപ്പൽ പരിധിയിൽ പച്ചക്കറി ഉൽപ്പാദനം വർദ്ധിപ്പിക്കുക, കർഷകർക്ക് ന്യായവില ഉറപ്പാക്കുക, കുമ്പോള വില നിയന്ത്രിക്കുക, വിഷരഹിത പച്ചക്കറി പൊതുജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പച്ചക്കറി കൃഷിക്കാരുടെ ഫാം ക്ലബ്ബ് രൂപീകരിച്ചു.

ക്ലബ്ബിന്റെ ഉൽഘാടനം നഗരസഭാ ഹാളിൽ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു. വൈസ് ചെയർപേർസൺ വി.സതീദേവി അധ്യക്ഷം വഹിച്ചു. കർഷകരായ ടി.മനോഹരൻ, കെ.ഹരിദാസൻ, എം. അനിൽകുമാർ, കെ.വി.പുരുഷോത്തമൻ, കെ.വി. സുധീർ, കൗൺസിലർ ടി.കെ.വി. നാരായണൻ, വിജയകുമാരി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില പദ്ധതി വിശദീകരണം നടത്തി. ക്ലബ്ബ് ഭാരവാഹികളായി മനോഹരൻ ടി (സെക്രട്ടറി), സുധീർ കെ (ജോ. സെക്രട്ടറ്ററി), കെ.വി. പുരുഷോത്തമൻ (പ്രസിഡണ്ട്), സിമി കെ.വി. (വൈ. പ്രസിഡണ്ട് ) എന്നിവരെ തിരഞ്ഞെടുത്തു.
farm club